മംഗലംഡാം: ലൂർദ്മാതാ ഹയർ സെക്കൻഡറി സ്കൂളിൽ പിടിഎ ജനറൽബോഡി യോഗവും മാതാപിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസും നടത്തി.
പിടിഎ പ്രസിഡന്റ് ബിനു മുളംപള്ളി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ആൽഫിൻ സ്വാഗതം പറഞ്ഞു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ധന്യ റിപ്പോർട്ട് അവതരിപ്പിച്ചു.
മാതാപിതാക്കൾക്ക് മക്കളെ അറിയാൻ എന്ന വഷയത്തിൽ എഎസ്ഐ സന്ദീപ് പന്തളത്ത് ക്ലാസ് നയിച്ചു. ഭാരവാഹികളായി ബിനു മുളംപള്ളി- പ്രസിഡന്റ്, പി. ജയകുമാർ- വൈസ് പ്രസിഡന്റ്, ഡോളിൻ ജോബി- എംപിടിഎ പ്രസിഡന്റ്, ടിൻസി മനോജ്- വൈസ് പ്രസിഡന്റ് എന്നിവരെ തെരഞ്ഞെടുത്തു.